Latest News

ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണം; മതം മാറ്റാന്‍ ശ്രമമെന്ന് ആരോപണം; കറാച്ചിയില്‍ പ്രതിഷേധം

കറാച്ചി: ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ പ്രതിഷേധം. മതമാറ്റവുമായി ബന്ധപ്പെട്ട കൊലപാതകമാണ് നടന്നിരിക്കുന്നത് എന്നാണ് ഹിന്ദു സംഘടനകള്‍ ആരോപിച്ചത്. പാകിസ്ഥാനിലെ ലര്‍ക്കാനയിലാണ്  പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നമ്രിത ചാന്ദിനിയെന്ന ബീബി അസിഫ കോളേജ് വിദ്യാര്‍ഥിനിയെയാണ് ഹോസ്റ്റര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയത്. നമ്രിതയ്ക്ക് നീതി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും വലിയ ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top