തിരുവനന്തപുരം: നെടുമങ്ങാട് ജപ്തി ചെയ്ത വീടും സ്ഥലവും കുടുംബത്തിന് തിരികെ നല്കാന് എസ്ബിഐയുടെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും. വീട് തുറന്ന് നല്കാന് ബാങ്ക് ആസ്ഥാനത്ത് നിന്ന് ശാഖാ മാനേജര്‍ക്ക് നിര്‍ദേശം നല്കി. വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയുമാണ് വീട്ടില്‍ നിന്നിറക്കിവിട്ടത്.
നെടുമങ്ങാട് നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കര്‍ഷകരെ ബാങ്കുകള്‍ പീഡിപ്പിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.