Kerala

50000 രൂപ വരെ ശമ്പളം വാങ്ങുന്ന പുരുഷ ജീവനക്കാര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍

കോഴിക്കോട്: 50000 രൂപ വരെ ശമ്പളം വാങ്ങുന്ന പുരുഷ ജീവനക്കാര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബിന്‍ തോമസ് പറഞ്ഞു. 50000 രൂപ വരെ ശമ്പളം വാങ്ങുന്ന സ്ത്രീ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഇഎസ്‌ഐ ചികിത്സ ആനുകൂല്യം നല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു. അതേസമയം 21000 രൂപയ്ക്ക് മുകളില്‍ ശമ്പളമുള്ള പുരുഷന്‍മാര്‍ക്ക് ആനുകൂല്യം നിഷേധിച്ചത് വര്‍ഗ്ഗവിവേചനമാണ്. ഇഎസ്‌ഐ കോര്‍പ്പറേഷന്‍ അടിയന്തിരമായി പുരുഷജീവനക്കാരുടെ ശമ്പള പരിധിയും 50000 രൂപയായി ഉയര്‍ത്തണമെന്നും ലിബിന്‍ തോമസ് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top