Business

വാക്ക്‌വേ ക്ലബും ഈസ്റ്റീയും ചേര്‍ന്ന് പനമ്പള്ളിനഗറില്‍ ഓണാഘോഷം നടത്തി

കൊച്ചി: പനമ്പള്ളിനഗര്‍ വാക്ക്‌വേ ക്ലബും ഈസ്റ്റീയും ചേര്‍ന്ന് ഓണാഘോഷം നടത്തി. പനമ്പള്ളി നഗര്‍ പാര്‍ക്കില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആന്റണി പൈനുതറ നിര്‍വഹിച്ചു. പുഴകളും ഭൂപ്രകൃതിയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈ ഓണദിനത്തില്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച് ഷേഡ്‌സ് ഓഫ് എക്സ്റ്റസി സംഗീതവിരുന്ന് ഒരുക്കി. 

വാക്ക് വേ ക്ലബിന്റെ ഈ കൊല്ലത്തെ 6-ാമത്തെ പരിപാടിയാണ് ഇത്. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം പരിപാടി നടത്താന്‍ കഴിഞ്ഞില്ല. ഈ വര്‍ഷത്തെ ഓണാഘോഷപരിപാടിയുടെ പ്രത്യേകത സംഗീതവിരുന്നാണ്. പനമ്പള്ളിനഗര്‍ പ്രദേശത്തുള്ള കലാകാരന്മാര്‍ക്ക് ഈ പരിപാടിയിലൂടെ അവസരമൊരുക്കാന്‍ കഴിഞ്ഞുവെന്ന് ഈസ്റ്റേണ്‍ മാര്‍ക്കറ്റിങ് ഹെഡ് ബിജു പറഞ്ഞു.

ചടങ്ങില്‍ വാക്ക് വേ ക്ലബ് പ്രസിഡന്റ് പോള്‍ പട്ടത്തില്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ഫ്രാന്‍സിസ്, കോര്‍പ്പറേഷന്‍  പ്രതിപക്ഷനേതാവ് കെ ജെ ആന്റണി, സെക്രട്ടറി സത്യജിത്ത് എന്നിവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top