Latest News

സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍; തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് സുപ്രീം കോടതി

സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്ന് സുപ്രീം കോടതി.

“ഈ ഘട്ടത്തിൽ ഞങ്ങൾക്ക് ഈ വിഷയം തീരുമാനിക്കാമോ അതോ ഹൈക്കോടതി തീരുമാനിക്കണമോ എന്ന് അറിയില്ല,” ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കേസിന്റെ യോഗ്യതയിലേക്ക് പോകില്ലെന്നും ഇത്തരം കേസുകൾ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിൽ നിന്നും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് സമർപ്പിച്ച ട്രാൻസ്ഫർ ഹർജിയിൽ മാത്രം തീരുമാനം എടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top