ന്യൂഡല്‍ഹി: വേറൊരു വിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കാതെ തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ”അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് അഴത്തിലുള്ള വിശ്വാസങ്ങളുണ്ട്. അവിടെ ഒരു ക്ഷേത്രമുണ്ടെന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ നശിപ്പിക്കാതെ തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നാണ് വ്യക്തിപരമായ അഭിപ്രായം” ശശി തരൂര്‍ പറഞ്ഞു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും ശശി തരൂര്‍ നിലപാട് വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് ഒരു മോശം കാര്യമാണെന്ന് കരുതുന്നില്ല. പക്ഷേ, ഓരോ വിഭാഗത്തിനും അവരവരുടെ സമൂഹ്യവും ചരിത്രപരവുമായ സംസ്കാരങ്ങളും ആചാരങ്ങളും ഉണ്ട്. അതിന് പ്രാധാന്യം നല്‍കണമെന്നും തരൂര്‍ പറഞ്ഞു.