Business

ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ 10-ാമത് ഷോറൂം നാളെ കഴക്കൂട്ടത്ത് പ്രവര്‍ത്തനമാരംഭിക്കും

തിരുവനന്തപുരം: ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ 10-ാമത് ഷോറൂം കഴക്കൂട്ടം ചാക്ക ബൈപ്പാസില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഘോഷങ്ങളും ഉണ്ടായിരിക്കുന്നതല്ല. ആഘോഷങ്ങള്‍ക്കായുള്ള 10 ലക്ഷം രൂപ പ്രളയ ബാധിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

മൂന്ന് നിലകളിലായാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ 5 പ്രമുഖ  കമ്പനികളുടെ ടൈല്‍സാണ് വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. പുതിയ വിട്രിഫൈഡ് ടൈല്‍സ്, സെറാമിക് ടൈല്‍സ്, ഫുള്‍ ബോഡി ടൈല്‍സ്, ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈല്‍സ്, പോളിഷ്ഡ് ടൈല്‍സ് ആന്റി സ്‌കിഡ് ടൈല്‍സ്, ക്‌ളാഡിങ് ടൈല്‍സ്, എക്സ്റ്റീരിയര്‍ ടൈല്‍സ്, ജംബോ ടൈല്‍സ്, കിച്ചണ്‍ കൗണ്ടര്‍ ടോപ്പ് ടൈല്‍ സ്‌ളാബ്സ്, ഫുള്‍ ബോഡി സ്റ്റെപ്പ് ടൈല്‍സ്, മാറ്റ് ഫിനിഷ് ടൈല്‍സ്, സാറ്റിന്‍ ഫിനിഷ് ടൈല്‍സ്, റസ്റ്റിക് ഫിനിഷ് ടൈല്‍സ്, സിമെന്റ് ഫിനിഷ് ടൈല്‍സ്, ഷുഗര്‍ ഫിനിഷ് ടൈല്‍സ്, ഗ്ലൂ ഫിനിഷ് ടൈല്‍സ്, മെറ്റാലിക് ഫിനിഷ് ടൈല്‍സ് തുടങ്ങിയവ ഇവിടെ ലഭ്യമാണ്. സെറായുടെ വൈവിധ്യമാര്‍ന്ന സാനിറ്ററി ഫിറ്റിങ്സും ഷോറൂമില്‍ ലഭിക്കും. കമ്പനികളായ വാര്‍മോറ, കജാരിയ, ആര്‍.എ.കെ.സെറ, സോമനി എന്നിവയുടെ ടൈലുകളാണ് വില്പനയ്ക്കുള്ളത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് 10% മുതല്‍ 50% വരെ വിലക്കുറവ് ഉണ്ടായിരിക്കുന്നതാണ്. ബില്‍ഡേഴ്സിനും കോണ്‍ട്രാക്ടര്‍മാര്‍ക്കും ചെറുകിട നിര്‍മാതാക്കള്‍ക്കും 5000 രൂപയുടെ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്കും നിലവിലുള്ള വിലയേക്കാളും 8 ശതമാനം മുതല്‍ 15 ശതമാനം വരെ വിലക്കുറവ് നല്‍കും. സെറയുടെ സാനിറ്ററി എം.ആര്‍.പി.യില്‍ നിന്നും 35 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top