Latest News

ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു

ലക്നൗ: ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക ഗാന്ധി. 2022 ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് വരുന്നത്. ഇതിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ തന്നെ ഉത്തര്‍പ്രദേശില്‍ സജീവമാണ് പ്രിയങ്ക ഗാന്ധി. താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുളള ശ്രമമാണ് പ്രിയങ്ക നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ജില്ലാതല യോഗങ്ങള്‍ വിളിച്ചുകൂട്ടിയും മറ്റും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ സജീവമാക്കാനുളള ശ്രമങ്ങള്‍ പ്രിയങ്ക നടത്തിവരുകയാണ്. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാക്കളുമായുളള കൂടിക്കാഴ്ചയും പതിവാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top