ഇഷ്ടപ്പെട്ട സിനിമാ സീനുകളില്‍ സ്വന്തം മുഖം ചേര്‍ക്കാന്‍ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ചൈനക്കാര്‍. ഡീപ്പ് ഫെയ്ക്ക് ആപ്പാണ് ചൈനയിലിപ്പോള്‍ വൈറല്‍. ഇഷ്ടപ്പെട്ട സിനിമാ സീനുകളില്‍ സ്വന്തം മുഖം ചേര്‍ക്കാന്‍ സാധിക്കുന്ന സാവോ എന്ന ആപ്ലിക്കേഷനാണിത്. ഐഓഎസ് ആപ്പ് സ്റ്റോറിലാണ് ഈ ആപ്ലിക്കേഷനുള്ളത്. ഉപയോക്താക്കള്‍ അവരുടെ മുഖചിത്രം ആപ്പില്‍ അപ് ലോഡ് ചെയ്തതിന് ശേഷം അവര്‍ക്കിഷ്ടപെട്ട സിനിമാ സീനുകള്‍ തിരഞ്ഞെടുക്കാം. വെറും 8 സെക്കന്റിനുള്ളില്‍ സീനിലെ കഥാപാത്രങ്ങള്‍ക്ക് നിങ്ങളുടെ മുഖം ലഭിക്കും.
ടൈറ്റാനിക് പോലെയുള്ള പല സൂപ്പര്‍ഹിറ്റ് സിനിമികളിലേയും ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള പരമ്പരകളിലെയും രംഗങ്ങളില്‍ സാവോ ആപ്പ് പരീക്ഷിച്ച രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.