മുംബൈ: ഗാര്‍ഹിക പീഡന കേസില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ബിസിസിഐ. കോല്‍ക്കത്തിയിലെ അലിപോര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.
15 ദിവസത്തിനകം ഷമി കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്. ഷമിയുടെ ഭാര്യ ഹസിന് ജഹാന് നല്കിയ കേസിലാണ് നടപടി. ഷമിക്കെതിരെയുള്ള കുറ്റപത്രം കണ്ടതിന് ശേഷം മാത്രമേ നടപടി ഉണ്ടാവു എന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.