രാംപുര്‍: പോത്തിനെ മോഷ്ടിച്ചുവെന്ന പരാതിയില്‍ സമാജ് വാദി പാര്‍ട്ടി എംപി അസംഖാനെതിരെ കേസ് ഫയല്‍ ചെയ്തു. കൂടാതെ 25,000 രൂപയും കവര്‍ന്നതായി പരാതിയിലുണ്ട്.അസംഖാനെ കൂടാതെ മുന്‍ സര്‍ക്കിള്‍ ഓഫീസര്‍ അലേ ഹസനും മറ്റ് നാല് പേരും പ്രതിപ്പട്ടികയിലുണ്ട്. ആസിഫ്, സക്കീര്‍ അലി എന്നിവര്‍ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2016 ഒക്ടോബര്‍ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.