ആലപ്പുഴ പുന്നപ്രയില്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയെന്ന് സംശയം. ബാറിലുണ്ടായ അടിപിടിയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മനുവിനെ കാണാതായത്. അക്രമിസംഘത്തിലെ രണ്ട് പേര് പോലീസ് പിടിയിലായി. മനുവിനെ കൊലപ്പെടുത്തി കടലില്‍ താഴ്ത്തിയതായി ഇവര്‍ മൊഴി നല്‍കിയെന്നാണ് സൂചന. രണ്ട് പേര് ഒളിവിലാണ്. മനു കാപ്പ കേസില്‍ ജയില്‍ മോചിതനായത് അടുത്തിടെയാണ്.
യുവാവിനെ കൊലപ്പെടുത്തി കടലില്‍ താഴ്ത്തി; രണ്ട് പേര് കസ്റ്റഡിയില്‍
By
August 23, 2019 11:17 am