കൊരട്ടി: തൃശ്ശൂർ മാമ്പ്രയിൽ മുത്തശ്ശിയെ കൊന്ന് പേരക്കുട്ടി സ്വർണം തട്ടിയെടുത്തു. പാപ്പാട്ടി ഇല്ലത്ത് സാവിത്രിയാണ്(70) കൊല്ലപ്പെട്ടത്. മകളുടെ മകൻ പ്രശാന്ത് പിടിയിൽ.
ബസ് കണ്ടക്ടറായ പ്രശാന്ത് കഞ്ചാവിന് അടിമയെന്ന് പോലീസ്.മൂന്നു പവന്റെ മാല തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിക്കവെയാണ് പിടിയിലായത്.