ചെന്നൈ: മദ്യവും കഞ്ചാവും വാങ്ങുവാന്‍ പണമില്ലാതെ വന്നപ്പോള്‍ മോഷണവും പിടിച്ചു പറിയും പതിവാക്കി കോളേജ് വിദ്യാര്‍ത്ഥിനി. കാമുകനൊപ്പമാണ് പെണ്‍കുട്ടി മോഷണത്തിന് ഇറങ്ങിയത്.കഞ്ചാവും മദ്യവും വാങ്ങാനുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഇതിനു മുമ്പും ഇരുവരും ചേര്‍ന്ന് കാല്‍നടയാത്രക്കാരുടെ മാല മോഷ്ടിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം വഴിയാണ് സ്വാതി രാജുവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സ്വാതിക്ക് മദ്യവും കഞ്ചാവും നല്കി രാജു പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുക, ബൈക്കുകള്‍ മോഷ്ടിക്കുക തുടങ്ങിയവയാണ് ഇരുവരും നടത്തി വന്നത്. ഒടുവില്‍ ഇരുവരും അറസ്റ്റിലായി.
കഴിഞ്ഞ ദിവസം ഒരു യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഫോണ്‍ മോഷണം പോയതിന് പിന്നാലെ യുവതി പോലീസില്‍ പരാതി നല്കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെ സ്വാതിയും രാജുവും കുടുങ്ങുകയായിരുന്നു. ഇരുവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്ന് പോലീസ് വ്യക്തമാക്കി. സ്വകാര്യ കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥിനിയാണ് സ്വാതി.