Latest News

ഉന്നാവോ കേസ് ഇന്ന് സുപ്രീംകോടതിയില്‍

 


ഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയുടെ വാഹനാപകടകേസ് ഇന്ന് സുപ്രീംകോടതിയില്‍. കേസിന്റെ അന്വേഷണ പുരോഗതി സിബിഐ സുപ്രീംകോടതിയെ അറിയിക്കും. ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു സുപ്രീം കോടതി ഈമാസം ഒന്നിന് ഉത്തരവിട്ടത്. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യസ്ഥിതിയും കോടതി വിവരം തേടും.

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരായ പെണ്‍കുട്ടിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് നേരത്തെ സിബിഐ കോടതിയില്‍ അറിയിച്ചിരുന്നു. പെണ്‍കുട്ടി സെന്‍ഗാറിന്റെ വീട്ടിലെത്തിയ സമയത്ത് ഗാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഗേറ്റിനടുത്തു നിന്നും ശശി സിംഗാണ് വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയത്. അതിനുശേഷമാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്നും സിബിഐ കോടതിയില്‍ അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top