പൊന്നാനി : ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്താൻ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു.
മലപ്പുറം പൊന്നാനി എ വി സ്കൂളിലാണ് സംഭവം. ക്യാമ്പിൽ സഹായവുമായി എത്തിയ ശ്രീനാരായണ സേവാ സംഘം പ്രവർത്തകരാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകര്‍ത്തിയത്. നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് ആറ് പേർക്കുമെതിരെ കേസെടുത്തു.