ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേകാധികരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു.എല്ലാ നിയമങ്ങളും വ്യവസ്ഥകളും ഇനി ബാധകം.അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി.
ജമ്മു കശ്മീരിനെ മൂന്നായി വിഭജിക്കാനും തീരുമാനം.
ലഡാക്ക്, ജമ്മു, കാശ്മീര്‍ എന്നിങ്ങനെ മൂന്നു കേന്ദ്രഭരണ പ്രദേശമാക്കാനാണ് തീരുമാനം.ലഡാക്കില്‍ നിയമസഭ ഉണ്ടാകില്ല
നിലവിലെ സാഹചര്യം കണക്കിലെടുത്ത് 8000 സൈനികരെ ആകാശമാര്‍ഗം കശ്മീരിലെത്തിച്ചു