ഈ വര്‍ഷത്തെ ഓണപ്പരീക്ഷ 26 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കും. 9 മുതല്‍ 12 വരെ ക്ലാസുകളിലെ ഓണപ്പരീക്ഷ ഒന്നിച്ചുനടത്താന്‍ സ്കൂള്‍ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
1 മുതല്‍ 4 വരെ ക്ലാസുകാര്‍ക്കും 9 മുതല്‍ 12 വരെ ക്ലാസുകാര്‍ക്കും രാവിലെയും 5 മുതല്‍ 8 വരെ ക്ലാസുകാര്‍ക്ക് ഉച്ച കഴിഞ്ഞുമാണ് പരീക്ഷ. എല്‍പി ക്ലാസുകാരുടെ പരീക്ഷ 31 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ്. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലും 26 മുതല്‍ 5 വരെയാണു പരീക്ഷ.