Breaking News

കശ്മീര്‍ പ്രശ്‌നം; മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ

കശ്മീര്‍ പ്രശ്‌നത്തില്‍ ട്രംപിന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. ചര്‍ച്ച ആവശ്യമെങ്കില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ മാത്രം. നിലപാട് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു. ആവശ്യമെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

കശ്മീരില്‍ മദ്ധ്യസ്ഥത വേണമോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നും ഇക്കാര്യത്തില്‍ മോദിയോടും ഇമ്രാന്‍ഖാനോടും തുറന്നു സംസാരിച്ചെന്നും ഇന്ത്യയ്ക്കും പാകിസ്താനും പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞിരുന്നു. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ തന്നോട് മദ്ധ്യസ്ഥത തേടിയിരുന്നതായുള്ള ട്രംപിന്റെ വാദം നേരത്തേ ഇന്ത്യ തള്ളിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top