ട്രാഫിക് നിയമം കൃത്യമായി പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സമ്മാനമായി സൗജന്യ സിനിമ ടിക്കറ്റ് നല്കി അനുമോദിക്കുകയാണ് ഹൈദരാബാദ് പോലീസ്. ഹൈദരാബാദ് സിറ്റി റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പോലീസിന്റെ പുതിയ പദ്ധതി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ട്രാഫിക് നിയമം തെറ്റിച്ചതിന് ഒരു പിഴ ശിക്ഷ പോലും ലഭിക്കാത്തവര്‍ക്കാണ് പോലീസിന്റെ അനുമോദനം. നിയമം പാലിച്ചവരില്‍ നിന്ന് തിരഞ്ഞെടുത്ത 45 ഡ്രൈവര്‍മാര്‍ക്ക് പബ്ലിക് റോഡില്‍നിന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ അഞ്ജനി കുമാര്‍ നേരിട്ടാണ് സിനിമ ടിക്കറ്റ് നല്കി അനുമോദിച്ചത്.