Breaking News

യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം; തലസ്ഥാനം ഗതാഗതക്കുരുക്കില്‍

തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തെ തുടര്‍ന്ന തിരുവനന്തപുരത്ത് ഗതാഗതക്കുരുക്ക്. നഗരത്തില്‍ മിക്ക റോഡുകളും പോലീസ് അടച്ചു. എംജി റോഡ്, വഴുതക്കാട്, ബേക്കറി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് വന്‍ ഗതാഗതക്കുരുക്ക്. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചശേഷമാണ് സെക്രട്ടറിയേറ്റിലേക്ക് ജീവനക്കാരെ കടത്തിവിടുന്നത്. കാല്‍നടയാത്രക്കാരെ കടത്തിവിടുന്നതിനും കര്‍ശനനിയന്ത്രണം.

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളിള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചേര്‍ച്ച അടക്കുമള്ള വിഷയങ്ങളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് ഉപരോധം .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top