ന്യൂഡല്‍ഹി: ഭാരതത്തിന് അഭിമാനമായി അമേരിക്കന്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ കമ്പനിയായ ആപ്പിളിന്റെ നേതൃസ്ഥാനത്തേക്കെത്തി . ഇന്ത്യയില്‍ ജനിച്ച സാബിഹ് ഖാനാണ് ആപ്പിളിന്റെ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂരാണ് സാബിഹ് ഖാന്റെ ജന്മസ്ഥലം.
തന്റെ ഹൃദയം കൊണ്ടാണ് സാബിഹ് ഓപ്പറേഷന്‍സ് ടീമിനെ നയിക്കുന്നതെന്നാണ് ആപ്പിള്‍ കമ്പനി തലവന്‍ ടിം കുക്ക് സാബീഹിന്റെ സ്ഥാനക്കയറ്റത്തെ കുറിച്ച് പ്രതികരിച്ചത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും സഹപ്രവര്‍ത്തകരോട് ബഹുമാനത്തോടെ പെരുമാറികൊണ്ടുമാണ് സാബിഹ് ജോലിചെയ്യുന്നതെന്നും ടിം കുക്ക് കൂട്ടിച്ചേര്‍ത്തു.