Kerala

വ്യാജ ദിനേശ് ബീഡി നിര്‍മാണം; രണ്ടുപേര്‍ അറസ്റ്റില്‍; മുഖ്യസൂത്രധാരന്‍ പയ്യന്നൂര്‍ സ്വദേശി

തളിപ്പറമ്പ്: പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയില്‍ വ്യാജ ദിനേശ് ബീഡി നിര്‍മ്മാണം നടത്തിയതില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പുതിയതെരു കരിമ്പിന്‍കര പ്രവീണ്‍, തളിപ്പറമ്പ് എരുവാട്ടി സ്വദേശി അലകനാല്‍ ഷാജി ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

12 വര്‍ഷമായി വ്യാജബീഡി കേരളം മൂഴുവനും വിതരണം ചെയ്യുന്ന പയ്യന്നൂര്‍ കുന്നരു സ്വദേശിയാണ് മുഖ്യസൂത്രധാരന്‍. കോടികള്‍ ആസ്തിയുള്ള ഇയാള്‍ക്ക് തമിഴ്‌നാട്ടില്‍ ഫാംഹൗസുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. നൂറിലേറെ ഏജന്റുമാര്‍ ഇയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

ജോസഫിന് പ്രവീണിനെ പരിചയപ്പെടുത്തിയത് ആലക്കോട്ടുകാരനായ ഒരു ഏജന്റാണ്. വ്യാജബീഡി നിര്‍മിക്കുന്ന തൊഴിലാളികള്‍ ഭൂരിഭാഗവും ദിനേഷ്ബീഡി കമ്പനിയില്‍ നിന്നും വിരമിച്ചവരാണെന്ന് പോലീസ് വ്യക്തമാക്കി.

ആലക്കോട്, ചപ്പാരപ്പടവ്, ചെരുപ്പുഴ, ചിറ്റാരിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ദിനേശ് ബീഡി മാര്‍ക്കറ്റിംഗ് വിഭാഗം മാനേജര്‍ സന്തോഷ്,ഡയറക്ടര്‍ എം ദാസന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ കടകളില്‍ വ്യാജബീഡി വില്‍ക്കുന്നതായി കണ്ടെത്തി. തളിപ്പറമ്പ് ഡിവൈഎസ്പി, ടികെ രത്‌നകുമാറിന് ഡയറക്ടര്‍ ദാസന്‍ നല്‍കിയ പരാതിയില്‍ പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.

മലയോരമേഖലകളില്‍ വാഹനത്തില്‍ വില്‍പ്പന നടത്തുന്നവരെ കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിച്ചാണ് വ്യാജബീഡി വില്‍പ്പനയിലേക്ക് കൊണ്ടുവന്നത്. ഒരു പായ്ക്കറ്റ് വ്യാജബീഡി വിറ്റാല്‍ 100 രൂപ വരെ ഏജന്‍സി കമ്മീഷന്‍ ലഭിക്കും. സംസ്ഥാനം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ഈ സംഘത്തെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top