മാവേലിക്കര: സൗമ്യക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദി അജാസ് ആണെന്ന് പോലീസിനോട് പറയണമെന്ന് സൗമ്യ പറഞ്ഞിരുന്നെന്നു സൗമ്യയുടെ മൂത്ത മകൻ. അജാസ് ഫോൺ വിളിച്ചപ്പോൾ ഇനി വിളിക്കരുത് എന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്മയുമായി തർക്കം ഉണ്ടായിട്ടുണ്ട്. അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതയും മൂത്തമകൻ വാർത്ത ചാനലിനോട് പറഞ്ഞു.
അതേ സമയം സൗമ്യയുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. സൗമ്യയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി ഇന്ന് എടുക്കും. പ്രതി അജാസിന്റെ മൊഴിയും ഇന്ന് എടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.