മാവേലിക്കര: പിഎസ്സി പരീക്ഷയ്ക്ക് പോയിരുന്നു ഇന്ന് സൗമ്യ പുഷ്പാകരൻ. പിഎസ്സി യുടെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ തഴവയിലായിരുന്നൂ. അത് കഴിഞ്ഞ ശേഷമാണ് സൗമ്യയുടെ പ്രാണൻ അതി ദാരുണമായ നിലയിൽ നഷ്ടമാകുന്നത്.
അതേ സമയം പ്രതിയായ അജാസ് പൊള്ളലോടെ ഐസിയു വിലാണ്. അജാസ് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് എന്ന് ഡോക്ടർമാർ അറിയിച്ചു.
സൗമ്യയും അജാസും തമ്മിൽ പണമിടപാട് സംബന്ധിച്ച് ചില വിവരങ്ങൾ പോലീസിന് കിട്ടിയതായി റിപ്പോർട്ടുണ്ട്.