മാവേലിക്കര:അതി ദാരുണമായ സംഭവമാണ് മാവേലിക്കരയിൽ നിന്നും കേരളം കേട്ടതും കണ്ടതും. വള്ളികുന്നം സ്റ്റേഷനിലെ സി പി ഒ സൗമ്യ പുഷ്പാകരൻ (30) ദാരുണമായി കൊല്ലപ്പെട്ടു. പ്രതി കാറിടിച്ച് സൗമ്യ സഞ്ചരിച്ച സ്കൂട്ടർ വീഴ്ത്തി, വാള് വച്ച് വെട്ടി, തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചു. പ്രതി പോലീസുകാരൻ എന്നത് അതിലും ഞെട്ടിക്കുന്നതായി.
മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഇതിൽ രണ്ട് കുട്ടികൾ സ്കൂളിൽ പോകുന്നു വെന്നാണ് വിവരം. സൗമ്യയുടെ ഭർതതാവ് ഗൾഫിലാണ്.
പോലീസുകാരനായ അജാസ് ആലുവ ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. ഇയാൾക്കും സാരമായി പൊള്ളൽ ഏറ്റിട്ടുണ്ട്.