മാവേലിക്കര: കാറിൽ എത്തിയ അജാസ് സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി. അക്രമിയെ കണ്ട സൗമ്യ ഓടുകയായിരുന്നു. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അജാസ് വാൾ കൊണ്ട് അവരെ വെട്ടി വീഴ്ത്തുകയും കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് 3 തവണ വെട്ടി, തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. പ്രതിക്കും പൊള്ളലേറ്റു.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തി വീണ്ടും പുറത്തേക്ക് പോയ സൗമ്യ യെ കാറിലെത്തിയ അജാസ് ഇടിച്ചു, തുടർന്ന് സൗമ്യ വീഴുന്നു. സൗമ്യ വീണതോടെ മൂന്ന് തവണ വാളു വച്ച് വെട്ടുന്നു. തുടർന്നാണ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.
കൊച്ചിയിൽ ആലുവ സ്റ്റേഷനിൽ ആണ് അജാസിന് ജോലി എന്നാണ് വിവരം. കാക്കനാട് വാഴക്കാല സ്വദേശിയാണ് അജാസ്. കുറച്ചു ദിവസമായി മെഡിക്കൽ ലീവിലായിരുന്ന് അജാസ്.