കൊച്ചി: എറണാകുളം തിരുവാണിയൂർ വെണ്ണിക്കുളത്ത് ലഹരി മാഫിയയുടെ ആക്രമണത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. കഞ്ചാവ് ലഹരിയിൽ കത്തി കൊണ്ട് തുടയിൽ കുത്തുകയായിരുന്നു.തമിഴ് നാട് സ്വദേശി ദിനേശ് ദിവാകരനാണ് കൊല്ലപ്പെട്ടത്.
കുത്തേറ്റ് ചോര വാർന്ന നിലയിൽ റോഡരുകിൽ കിടക്കുയായിരുന്നു. ചോറ്റാനിക്കര പോലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.