തന്റെ പ്രിയ താരം ടോവിനോയെ കണ്ട സന്തോഷത്തിലാണ് അരുണ്‍. അരുണിന്റെ കുറേ നാളത്തെ ആഗ്രഹമായിരുന്നു ടോവിനോയെ കാണണമെന്നും താന്‍ സ്വന്തമായി നിര്‍മിച്ച ശില്പം ടോവിനോയ്ക്ക് നേരിട്ട് സമ്മാനിക്കണമെന്നും. അരുണിന്റെ ആ ആഗ്രഹമാണ് ഇന്ന് സഫലമായത്. ഇന്ന് കോഴിക്കോട് വെച്ച് അതിനുള്ള ഭാഗ്യമുണ്ടായി. കടുത്ത വേദനകള്‍ക്കിടയിലും പൊരുതി മുന്നേറുന്ന അരുണിന് എല്ലാ ആശംസകളും നല്‍കിയാണ് ടോവിനോ തോമസ് യാത്രയാക്കിയത്. ടോവിനോയെ കണ്ടതില്‍ അരുണും അതീവ സന്തോഷത്തിലാണ്.
നാല്‍പ്പത് ശതമാനം ഭിന്നശേഷിക്കാരനായ അരുണിന് ഒന്ന് നഖം വെട്ടാന്‍പോലും വളരെ ബുദ്ധിമുട്ടാണ്. ഹൈപ്പര്‍ മൊബിലിറ്റി സിന്‍ഡ്രാം എന്ന രോഗം ബാധിച്ചതിനാല്‍ ശരീരം മുഴുവന്‍ വേദനയാണ്. ഈ വേദനകള്‍ക്കിടയിലും അരുണ്‍ ചിത്രങ്ങള്‍ വരക്കും, ശില്പങ്ങള് നിര്‍മിക്കും