അമേരിക്കയുമായുള്ള ‘ന്യൂ സ്റ്റാര്‍ട്ട്’ ആണവ കരാറില്‍നിന്ന് പിന്മാറുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാര്‍ നീട്ടാന്‍ തയാറാണെന്ന് ഞങ്ങള്‍ നിരവധി തവണ പറഞ്ഞുകഴിഞ്ഞു. പക്ഷേ ആരും ചര്ച്ചകള്ക്കെത്തിയിട്ടില്ല. ആര്‍ക്കും താത്പര്യമില്ലെങ്കില്‍ റഷ്യയും ഇല്ല -പുടിന് പറഞ്ഞു.
ആണവായുധങ്ങളുടെ ഉപയോഗം കുറക്കുന്നതിന് 2010ല്‍ അന്നത്തെ യു.എസ്, റഷ്യന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമയും ദിമിത്രി മെദ്വദേവും ഒപ്പുവെച്ചതാണ് ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടി. ഇതിന്റെ കാലാവധി 2021ല്‍ അവസാനിക്കാനിരിക്കെയാണ് അമേരിക്കക്ക് ഉടമ്പടി നീട്ടുന്നതില്‍ താല്പര്യമില്ലെന്ന് കുറ്റപ്പെടുത്തി റഷ്യ രംഗത്തുവന്നിരിക്കുന്നത്.