ലണ്ടന്‍: 60 സെക്കന്റ് നീണ്ട ഗള്ളി ക്രിക്കറ്റ് മത്സരത്തോടെയാണ് ഇത്തവണത്തെ ലോകകപ്പ് തുടങ്ങിയത്. ലോകത്തെ പ്രമുഖരും ക്രിക്കറ്റ് താരങ്ങളും ഇതില്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ആതിഥേയരായ ഇംഗ്ലണ്ട് തന്നെയാണ് ചലഞ്ചില്‍ വിജയിച്ചത്.ഇന്ത്യക്കായി മുന്‍താരം അനില്‍ കുംബ്ലെയാണ് പങ്കെടുത്തത്. ഒപ്പം ബോളിവുഡ് താരം ഫര്ഹാന് അക്തറും ഉണ്ടായിരുന്നു. വെറും 19 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. പാകിസ്ഥാനെ പ്രതിനിധീകരിച്ച് മലാലയും പങ്കെടുത്തിരുന്നു. പാകിസ്ഥാന് 38 റണ്‍സെടുത്തു. ഇന്ത്യയുടെ നേരെ ഇരട്ടി റണ്‍സ്.
ഇന്ത്യ പാകിസ്ഥാന് പിന്നിലായതോടെയാണ് പരിഹാസവുമായി മലാല എത്തിയത്. ‘പാകിസ്ഥാന് ഓക്കെയാണ്. ഞങ്ങള്‍ അത്ര മോശക്കാരല്ല. ഞങ്ങള്‍ ഏഴാം സ്ഥാനത്തെത്തി. എന്തായാലും ഇന്ത്യയെ പോലെ അവസാന സ്ഥാനത്ത് ആയില്ലല്ലോ,’ ഇങ്ങനെയായിരുന്നു മലാലയുടെ പ്രതികരണം.