Latest News

സവര്‍ക്കറുടെ ജന്മദിന വാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ

സവര്‍ക്കറുടെ ജന്മദിന വാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ. പത്തു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കത്തികള്‍ വിതരണം ചെയ്തത് . . ഇന്നലെ സവര്‍ക്കറുടെ 139ാമത്ജന്മദിനമായിരുന്നു.ഹിന്ദുക്കളായ യുവതലമുറയുടെ ശാക്തീകരണമാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇത് അവരുടെ സ്വയരക്ഷയ്ക്ക് ഉപകരിക്കും” ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു

പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കത്തിയോടൊപ്പം ഭഗവദ്ഗീതയും വിതരണം ചെയ്തിട്ടുണ്ടെന്നും, ഏത് സന്ദര്‍ഭത്തിലാണ് ആയുധം ഉപയോഗിക്കേണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കത്തിയോടൊപ്പം ഭഗവദ്ഗീതയും നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി ആയുധ പരിശീലനം നടത്തേണ്ടത് അനിവാര്യമാണ്’ പൂജ പാണ്ഡെ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top