തൃശൂര്‍ പുര വിളംബരത്തിനൊരുങ്ങി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. നെയ്തലക്കാവിലമ്മയുടെ തിടമ്പ് കൊമ്പന് ദേവിദാസനില്‍ നിന്ന് ഏറ്റുവാങ്ങി.
തിടമ്പേറ്റി പടിഞ്ഞാറെ നടയില്‍ കൂടി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ക്ഷേത്രത്തിനകത്ത് പ്രവേശിക്കും. അതിന് ശേഷം ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളി തുറക്കുന്നതോടെ 36 മണിക്കൂര്‍ നീളുന്ന പൂര ചടങ്ങുകള്‍ക്ക് തുടക്കമാകും.
തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എത്തുന്നത്.