ടെസ്ലാ കാര്‍ ഓട്ടോ പൈലറ്റ് മോഡിലിട്ട് നടി ടെയ്ലര് ജാക്സണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യം ചിത്രീകരിച്ചു .ഈ സംഭവത്തില്‍ ടെസ്ല കാര്‍ ഉടമ ഇലോണ്‍ മസ്കും വിവാദത്തിലായി . ടെസ്ല മോഡല്‍ X കാറിലാണ് ടെയ്ലര് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയില്‍ കാര്‍ തനിയെ ഓടുന്ന സംവിധാനമാണ് ടെസ്ല കാറിലെ ഓട്ടോ പൈലറ്റ് മോഡ്.
ഓട്ടോ പൈലറ്റ് മോഡ് മൂലം ടെസ്ല കാറിന് നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇങ്ങനെ അപകടരമായൊരു പ്രവൃത്തി എന്നത് ടെസ്ലയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.പോണ് ഹബ്ബില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ അതിവേഗം സൈറ്റില്‍ വൈറലായി മാറി.
തന്റെ കാമുകനൊപ്പം ചിത്രീകരിച്ച വീഡിയോ ടെയ്ലര് ജാക്സണ് തന്നെയാണ് പോണ് ഹബ്ബില്‍ പങ്കുവെച്ചത്. തുടര്‍ന്ന് ഈ സംഭവത്തിലൂടെ പോണ് ഹബ്ബ് സെര്‍ച്ചില്‍ താന്‍ ടെസ്ല യെ ഒന്നാമതാക്കി എന്നും അവര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ടെയ്ലര് ജാക്സണിന്റെ മോശം പ്രവൃത്തിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഓട്ടോ പൈലറ്റ് മോഡ് ഈ വിധം ദുരുപയോഗം ചെയ്യപ്പെട്ടത് ഇലോണ്‍ മസ്കിനേയും ടെസ്ലയേയും ഒരുപോലെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.