Breaking News

ജീവനക്കാർ കല്യാണത്തിന് മുങ്ങി;സപ്ലൈ ഓഫീസിന് മുന്നില്‍ പ്രതിഷേധം

കൊല്ലം: പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങിയതാണ് പ്രതിഷേധത്തിന് കാരണമായത്. വ്യാഴാഴ്ച രാവിലെയാണ് സപ്ലൈ ഓഫീസിലെ 14 ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങിയത്.

രാവിലെമുതല്‍ റേഷന്‍ കാര്‍ഡിനും മറ്റു ആവശ്യങ്ങള്‍ക്കുമായി സ്ത്രീകളടക്കം ഒട്ടേറേപേരാണ് സപ്ലൈ ഓഫീസിലെത്തിയത്. എന്നാല്‍ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരെല്ലാം രജിസ്റ്ററില്‍ കൃത്യമായി ഒപ്പിട്ട് വിവാഹചടങ്ങിന് പോവുകയായിരുന്നു. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയവര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു.

അഞ്ചലില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഏകദേശം നാല് മണിക്കൂറോളമാണ് ജീവനക്കാര്‍ ഓഫീസില്‍നിന്ന് മുങ്ങിയത്. അവധിയെടുക്കാതെ വിവാഹത്തിന് പോയത് വിവാദമായതോടെ വിവാഹത്തിന് പോയവര്‍ക്കെല്ലാം ഉച്ചവരെ അവധി നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top