തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കാസര്‍ഗോഡ് ബൂത്തില്‍ കള്ളവോട്ടു നടന്നു എന്നത് യുഡിഎഫിന്റെ പ്രചാരണമാണ്. മാധ്യമങ്ങളും ചീഫ് ഇലക്ടറല്‍ ഓഫിസറും അതില്‍ വീണുപോയി. ആരോപണ വിധേയരോടു വിശദീകരണം പോലും ചോദിക്കാതെയാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വിധി പ്രസ്താവിച്ചത്. സ്വാഭാവിക നീതിയുടെ നിഷേധമാണ് നടന്നതെന്ന് കോടിയേരി പറഞ്ഞു. മാധ്യമ വിചാരണയ്ക്കനുസരിച്ചല്ല ചീഫ് ഇലക്ടറല്‍ ഓഫിസര്‍ തീരുമാനമെടുക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഓഫീസര്‍ യുഡിഎഫിന്റെ പ്രചാരണതന്ത്രത്തില്‍ വീണു: കോടിയേരി
By
April 30, 2019 1:50 pm