ന്യൂഡൽഹി: ബോളിവുഡ് നടൻ സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നു.കേന്ദ്ര മന്ത്രിമാരായ നിർമലാ സീതാരാമൻ,പീയുഷ് ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലാണ് സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് സണ്ണി മത്സരിച്ചേക്കും. സണ്ണിയുടെ കുടുംബത്തിൽ നിന്ന് നേരത്തെ ധർമേന്ദ്രയും ഹേമമാലിനിയും രാഷ്ട്രിയത്തിൽ പ്രവേശിച്ചിരുന്നു.
സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നു
By
April 23, 2019 12:21 pm