Breaking News

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചാല്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം അവസാനിക്കും: മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍:‌ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്‍റുമായ മെഹ്ബൂബ മുഫ്തി. ഭരണഘടനയിലെ 370-ാം അനുച്ഛേദം അസാധുവാക്കുന്ന പക്ഷം ജമ്മു കശ്മീരും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കുമെന്ന് മുഫ്തി ശനിയാഴ്ച പറഞ്ഞതായി എ എന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


ആര്‍ട്ടിക്കിള്‍ 370 ഇന്ത്യയും ജമ്മു കശ്മീരും തമ്മിലുള്ള ബന്ധത്തിന്‍റെ പാലമാണെന്നും ആര്‍ട്ടിക്കിള്‍ അസാധുവാക്കുന്ന പക്ഷം ഈ ബന്ധം തുടരില്ലെന്നും മുഫ്തി പറഞ്ഞു. 

നിയമം അടിസ്ഥാനമാക്കിയാണ്  ജമ്മു കശ്മീരിന് ഈ പദവി നല്‍കിയത്. അത് എടുത്തു കളയുകയാണെങ്കില്‍ നിബന്ധനകളില്ലാതെ ഇന്ത്യയില്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടി വരും’- മുഫ്തി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top