റായ്പൂര്‍: വിവാഹ വസ്ത്രങ്ങളണിഞ്ഞ്, ആഘോഷമായി 15 ട്രാന്സ്ജെന്റര് ദമ്പതികള്‍ ഒരുവേദിയില്‍ നിന്നും വിവാഹിതരായി. ഹല്‍ദി ആഘോഷവും മെഹന്ദിയിടലുമായി ആഘോഷങ്ങളോടെയായിരുന്നു വിവാഹം.ചത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍ മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ദമ്പതികള്‍.
തങ്ങള്‍ക്ക് പങ്കാളികളെ ലഭിക്കുകയാണെന്നും ഇതിനെക്കാള്‍ നല്ല മറ്റൊരു വാര്‍ത്ത എന്താണെന്നും ട്രാന്സ്ജെന്റര് മാധു ചോദിക്കുന്നു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വിവാഹമായിരിക്കും ഇതെന്നും ഇതൊരു ട്രെന്റ് മാറുമെന്നും മാധു പറയുന്നു.