ന്യൂഡൽഹി: മുൻ ക്രിക്കറ്റർ ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു. അരുൺ ജെയ്റ്റ്ലിയുടെ കൈയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് താരത്തിന്റെ രാഷ്ട്രീയപ്രവേശം. നേരത്തെ ഗംഭീര്‍ ഡെല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു. 37 കാരനായ ഗംഭീര്‍ ന്യൂഡെല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി മണ്ഡലത്തിലെ രജീന്ദര്‍ നഗറിലാണ് ഗൗതം ഗംഭീര്‍ താമസിക്കുന്നത്. രാജ്യം പത്മ ശ്രീ അവാര്‍ഡ് നല്കി താരത്തെ ആദരിച്ചിരുന്നു. ബിജെപിയുമായി ആഭിമുഖ്യം പുലര്‍ത്തുന്ന ഗംഭീര്‍ 2014 ല്‍ അരുണ്‍ ജെയ്റ്റ്ലിയ്ക്ക് വേണ്ടി അമൃത്സറില് പ്രചാരണരംഗത്തുണ്ടായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമായ താരം വിവിധ വിഷയങ്ങളില്‍ ട്വീറ്റുമായി രംഗത്തെത്താറുണ്ട്.
ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു.
By
March 22, 2019 12:30 pm