അഗര്‍ത്തല: ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൊവ്മിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.
അനിവാര്യമായ സാഹചര്യത്തില്‍ ബിജെപി വിടുകയാണെന്ന് സുബല്‍ ഭൊവ്മികിന്റെ രാജിക്കത്തില്‍ പറയുന്നു. ത്രിപുരയില്‍ ബിജെപിക്ക് ഭരണം പിടിക്കാന്‍ സാധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സുബല്‍. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദ്യോട് കിഷോര്‍ മാണിക്യയുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ നിന്ന് അദ്ദേഹം രാജി വച്ചത്.