ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സാക്ഷിയാക്കിയാണ്
പ്രധാനമന്ത്രിയെ ഭീകരനോട് മുൻ ആക്ഷൻ ഹീറോയിൻ
വിജയശാന്തി വിശേഷിപ്പിച്ചത്. രാഹുൽ പങ്കെടുത്ത ഷംഷബാദിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് വിജയശാന്തി വിവാദ പരാമർശം നടത്തിയത്.ഏതു സമയത്ത് ഏത് ബോംബാണ് മോദി ഇടുന്നതെന്ന് എല്ലാ ആളുകളും ഭയത്തിലാണ്. അദ്ദേഹം ഒരു ഭീകരനെപ്പോലെയാണ് കാണപ്പെടുന്നത്. ജനങ്ങളെ സ്നേഹിക്കുന്നതിനു പകരം അദ്ദേഹം ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സ്വഭാവം ഇതാവാൻ പാടില്ലെന്നും അവർ പറഞ്ഞു. സിനിമയിൽനിന്നും രാഷ്ട്രീയത്തിൽ പ്രവേശിച്ച വിജയശാന്തി നോട്ട്നിരോധനം മുൻ നിർത്തിയാണ് പ്രധാനമന്ത്രിയെ വിമർശിച്ചത്. യോഗത്തിൽ പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധിയും വിമർശിച്ചു. പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ ആരോപിച്ചു.
പ്രധാനമന്ത്രി ഭീകരനെപ്പോലെയെന്ന് വിജയശാന്തി
By
March 10, 2019 10:10 am