ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ന് വ്യാപാരം നടക്കുമ്പോള്‍ രൂപ 14 പൈസ ഇടിഞ്ഞു 70.94 രൂപയിലെത്തി. ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങുന്നതാണ് രൂപയുടെ മൂല്യം കുറയാനുള്ള ഒരു കാരണം. ഇതിന് പുറമെ അന്തര്‍ദേശിയ നാണയവിപണിയില് ഡോളര്‍ അനുദിനം കരുത്താര്‍ജിക്കുകയാണ്.
ഇന്നലെ (ബുധനാഴ്ച) 10 പൈസ നഷ്ടത്തില്‍ രൂപ 70.80 രൂപയിലെക്ക് താഴ്ന്നിരുന്നു. അന്താഷ്ട്ര തലത്തില്‍ ക്രൂഡ്ഓയിലിന്റെ വില വര്‍ദ്ധിക്കുന്നതും, വന്‍തോതില്‍ വിദേശ ഫണ്ടുകള്‍ പുറത്തേക്ക് ഒഴുകുന്നതും രൂപയുടെ മൂല്യം താഴാന്‍ കാരണമാവുന്നുണ്ട്. ബുധനാഴ്ച മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 676.63 കോടി രൂപയുടെ ഓഹരികള്‍ പിന്‍വലിച്ചിരുന്നു.