ആലപ്പുഴ: അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചെങ്കിലും പോകാന്‍ കഴിയാതിരുന്നത് മഹാഭാഗ്യമായി. തന്റെ നിലപാടിന് എതിരായിരുന്നു അയ്യപ്പ സംഗമം. ശബരിമലയില്‍ മുതലെടുപ്പിന് പലരും ശ്രമിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും. ശബരിമല വിഷയം മുതലെടുക്കാന്‍ ബിജെപിക്ക് കഴിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.