തമിഴ് ചലചിത്ര ലോകത്ത് വിജയചരിത്രം കുറിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം പേട്ട. കളക്ഷന്‍ റേക്കോര്‍ഡുകള്‍ ഭേതിച്ച് തീയ്യറ്ററുകളില്‍ നിറഞ്ഞോടുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്.
തമിഴ്നാട്ടില്‍ പതിനൊന്ന് ദിവസം കൊണ്ട് 100 കോടി ക്ലബില്‍ കേറി ആദ്യ തമിഴ് സിനിമയാണ് പേട്ട. സണ്‍ പിക്ചേഴ്സ് അവരുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലാക്ക് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ ദിവസം കൊണ്ട് തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച സിനിമ എന്ന പദവി ഇനി പേട്ടയ്ക്ക് സ്വന്തം.
ബോളിവുഡ് നടന് നവാസുദീന്‍ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാന്, മേഘ ആകാശ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ കാളിയെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.