കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രന് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയമാണ് കോടതി റദ്ദാക്കിയത്. രണ്ട് വോട്ടര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. മുസ്ലിം ലീഗിലെ എംഎ റസാഖ് ആയിരുന്നു തെരഞ്ഞെടുപ്പിലെ എതിര് സ്ഥാനാര്‍ത്തി.
ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് എതിര്‍സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മിച്ച് പ്രചരണം നടത്തിയെന്ന പരാതിയിലാണ് കോടതി നടപടി.
കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.