ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് പ്രിയാ വാര്യര്‍. എന്നാലിപ്പോള്‍ കണ്ണിറുക്കുന്ന പെണ്‍കുട്ടി എന്നതിനപ്പുറം ഒരു നടിയായി തന്നെ സ്വീകരിക്കണമെന്ന് പ്രേക്ഷകരോട് അപേക്ഷിക്കുകയാണ് പ്രിയ. ബോളിവുഡിലെ മറ്റുതാരങ്ങളായ ആലിയ ഭട്ട്, ശ്രദ്ധാ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലിഖാന് എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുതെന്നും പ്രിയ പറഞ്ഞു. ‘അവരെല്ലാം മുതിര്‍ന്ന നടിമാരാണ്. അവരുടെ ജോലികള്‍ അവര്‍ നന്നായി ചെയ്യുന്നു. എനിക്ക് എന്റേതായ ഒരിടം ഉണ്ടാക്കണം. അത്രമാത്രം’- പ്രിയ പറഞ്ഞു.
താരത്തിന്റെ പുതിയ ബോളിവുഡ് ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’. മോഹന്‍ലാല്‍ ചിത്രം ‘ഭഗവാന്’ സംവിധാനം ചെയ്തിരിക്കുന്ന പ്രശാന്ത് മാമ്പുള്ളിയാണ് ഈ ചിത്രത്തിന്റെയും കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്നാണ് സൂചന. പ്രിയ തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി പുറത്തിറക്കുന്ന ചിത്രത്തിനെതിരെ നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ച കാര്യം സംവിധായകന് പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.