ആലപ്പാട്ട്: കരിമണല്‍ ഖനനത്തെ എതിര്‍ക്കുന്ന ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് അഞ്ചിന് വ്യവസായമന്ത്രി ഇപി ജയരാജനാണ് ചര്‍ച്ച നടത്തുക.
സമരസമിതിയോട് മുഖം തിരിച്ചുനിന്ന സര്‍ക്കാര്‍ നിലപാട് പിന്നീട് നിലപാട് മാറ്റുകയായിരുന്നു. സമരത്തിന് കൂടുതല്‍ പിന്തുണ കിട്ടുന്നത് തിരിച്ചറിഞ്ഞത് കൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് മുന്‍കയ്യെടുത്തത്.
ഖനനത്തിന്റെ ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ വെക്കാനും ഇടക്കാല റിപ്പോര്‍ട്ട് വരും വരെ സീ വാഷിംഗ് നിര്‍ത്തിവെക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.
സീ വാഷിംഗ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഖനനം പൂര്‍ണ്ണമായും നിര്‍ത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം.