കൊച്ചിയിലെ മുനമ്പം ഹാര്‍ബര്‍ വഴി ഓസ്ട്രേലിയയിലേക്ക് കടന്ന 41 അംഗസംഘം പുറം കടലില്‍ ഉണ്ടെന്നാണ് സൂചന. മത്സ്യബന്ധന ബോട്ടില്‍ ഇവര്‍ 27 ദിവസത്തിനുള്ളില്‍ ഓസ്ട്രേലിയയില്‍ എത്തിക്കാനാണ് മനുഷ്യക്കടത്ത് സംഘം കരാര്‍ എടുത്തിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ നിന്നുള്ള സംഘത്തില്‍ 13 കുടുംബങ്ങളിലേതായി നാല് ഗര്‍ഭിണികളും നവജാത ശിശുവും ഉണ്ടെന്നാണ് കരുതുന്നത്. ഇവര്‍ ഉപേക്ഷിച്ച് പോയ ബാഗുകള്‍ മുനമ്പത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മുനമ്പത്തെ പമ്പില്‍ നിന്ന് 10 ലക്ഷം രൂപക്ക് 12000 ലിറ്റര്‍ ഇന്ധനവും ബോട്ടില്‍ ശേഖരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ചെന്നുപെട്ടാല്‍ അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കണക്കാക്കും. ഈ അനുകൂല സാഹചര്യമാണ് അഭയാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്.