കേരളത്തിലെ അഞ്ചാമത്തെ സ്വകാര്യ ഷെഡ്യൂള്‍ഡ് ബാങ്കായി, തൃശ്ശൂര്‍ അസ്ഥാനമായുള്ള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാറി.
ഷെഡ്യൂള്‍ഡ് ബാങ്ക് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ബാങ്കിന് ലഭിച്ചു. 135 ശാഖകള്‍ ഉള്‍പ്പെടെ നാന്നൂറിലേറെ കേന്ദ്രങ്ങളില്‍ സാന്നിധ്യമുള്ള ഇസാഫ് ബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കായി മാറിയതോടെ നിക്ഷേപകര്‍ക്കുള്ള വിശ്വാസം വര്‍ദ്ധിക്കും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിന്റെ രണ്ടാം പട്ടികയില്‍ പെടുത്തിയുള്ള ബാങ്കുകളാണ് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നറിയപ്പെടുന്നത്. അടച്ച് തീര്‍ത്ത മൂലധനം, ഉടമസ്ഥത എന്നീ കാര്യങ്ങളില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിക്കുന്ന ബാങ്കുകള്‍ക്ക് മാത്രമാണ് പട്ടികയില്‍ സ്ഥാനം.
ആര്.ബി.ഐയില്‍ നിശ്ചിത അനുപാതത്തില്‍ കരുതല്‍ ധനം സൂക്ഷിക്കാന്‍ ഷെഡ്യൂള്‍ഡ് ബാങ്കിന് ബാധ്യതയുണ്ട്.